Advertisement

കോൺഗ്രസ് തകരുന്ന കൂടാരം; കണ്ടറിയണം, നാളെ സിപിഐ എമ്മിലേക്ക് ആരൊക്കെ വരുമെന്ന്: മുഖ്യമന്ത്രി

September 15, 2021
Google News 2 minutes Read

കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാക്കൾ സി പി ഐ എമ്മിലേക്ക് എത്തുന്നത് ആരോഗ്യകരമായ പ്രവണതയാണ്. നേതാക്കൾ പാർട്ടി വിടുന്നത് സ്വാഭാവിക നടപടിയാണെന്നും പ്രധാനപ്പെട്ടവർ തന്നെ കോൺഗ്രസ് വിട്ട് സിപിഐഎമ്മുമായി സഹകരിക്കാൻ തയാറാവുന്നു എന്നത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം വിചാരിച്ചത് ഇന്നലെത്തോടെ പ്രധാനികൾ തീർന്നു എന്നാണ് . എന്നാൽ ഇന്നും ഒരു പ്രധാനി വന്നു. ഇനി നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയാം. കോൺഗ്രസ് തകരുന്ന കൂടാരമാണ്. ചിന്തിക്കുന്ന പലരും ആ തകർച്ചയിൽ കൂടെ നിൽക്കേണ്ടതില്ലെന്ന് കരുതിക്കാണും. അതാണ് ഇപ്പോഴത്തെ നിലയിലേക്ക് കോൺഗ്രസ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : കോൺഗ്രസ് വിട്ടുവന്നവർക്ക് അർഹമായ അംഗീകാരം നൽകും; കോടിയേരി ബാലകൃഷ്ണൻ

മുമ്പ് കോൺഗ്രസ് വിടാൻ തയാറായവർ ബിജെപിയിലേക്ക് പോകുകയാണ് ചെയ്തത്. അങ്ങനെ ബിജെപിക്ക് പോകുമെന്ന ഭീതി കാരണം പലരേയും നിലനിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടതും പരസ്യമായ കാര്യമാണ്. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും മൂല്യങ്ങൾക്കും എതിരായ നിലപാട് ബി ജെ പി എടുക്കുമ്പോൾ അതിനെ മനസിലാക്കി നേരിടാൻ അല്ല കോൺഗ്രസ് തയാറാവുന്നതെന്ന് കോൺഗ്രസിനകത്തുള്ളവർക്ക് നന്നായി അറിയാവുന്ന കാര്യമാണ്. അത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ നിലപാട് എടുക്കുന്നത് ഇടതുപക്ഷമാണെന്ന് അവർക്ക് കൃത്യമായി അറിയാം . അതൊരു നല്ല മാറ്റമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also : കെപിസിസി സെക്രട്ടറി ജി രതികുമാർ കോൺഗ്രസ് വിട്ടു; ഉടൻ എ കെ ജി സെന്ററിലെത്തി സിപിഐഎമ്മിൽ ചേരും

Story Highlight: C M Pinarayi vijayan about congress party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here