Advertisement

കെപിസിസി സെക്രട്ടറി ജി രതികുമാർ കോൺഗ്രസ് വിട്ടു; ഉടൻ എ കെ ജി സെന്ററിലെത്തി സിപിഐഎമ്മിൽ ചേരും

September 15, 2021
Google News 1 minute Read

കൊല്ലം ജില്ലയിൽ നിന്നുള്ള കെപിസിസി സെക്രട്ടറി ജി രതികുമാർ കോൺഗ്രസ് വിട്ടു. കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് നൽകി. ഉടൻ എ കെ ജി സെന്ററിലെത്തും. സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്‌തിയാണ് രാജിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ രതികുമാർ പറയുന്നു.

Read Also : കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ മാറ്റം; അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല

കഴിഞ്ഞ നാൽപ്പത് വർഷക്കാലമായി കോൺഗ്രസ് പ്രവർത്തകനായ താൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചതായും, സംഘടനാപരമായ പല വിഷയങ്ങളും നേരിട്ടറിയാൻ ശ്രമിച്ചിട്ടും നിർഭാഗ്യവശാൽ കഴിഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ രതികുമാർ പറയുന്നു. കെപിസിസി പുനഃ സംഘടനയ്ക്ക് ശേഷമാണ് ഈയൊരു തീരുമാനത്തിൽ എത്തിയത്.

ഇന്നലെ കോൺഗ്രസ് നേതാവ് പി അനിൽകുമാറും കോൺഗ്രസ് വിട്ടിരുന്നു. അതിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ടത്.

Story Highlight: congressleader-g rathikumar-turned to-ldf-cpim-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here