Advertisement

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 75 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

September 15, 2021
Google News 1 minute Read
covid vaccination india

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,15,690 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 75.89 കോടിയായി ഉയര്‍ന്നു.covid vaccination india

1,03,65,064 ആരോഗ്യപ്രവര്‍ത്തകരാണ് രാജ്യത്ത് ഇതുവരെ വാക്‌സിന്‍ ആദ്യഘട്ടം സ്വീകരിച്ചത്. 86,27,893 പേര്‍ രണ്ടാംഡോസും സ്വീകരിച്ചു. കൊവിഡ് മുന്‍നിര പോരാളികളില്‍ 1,83,39,480 പേര്‍ ആദ്യ ഡോസ് വാക്‌സിനും 1,41,57,234 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

18നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ 30,62,20,932 പേര്‍ക്ക് ആദ്യ ഡോസും 4,70,46,927 പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 80 ദിവസത്തിനിടയില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 50000ത്തില്‍ കുറയാതെയാണ് പ്രതിദിന കൊവിഡ് വാക്‌സിനേഷന്‍ വിതരണം പുരോഗമിക്കുന്നത്.

അതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 27,176 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നര ലക്ഷത്തോളം പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 284 മരണം റിപ്പോര്‍ട്ട് ചെയ്തു.

Read Also : പ്രതിദിന കേസുകളിൽ നേരിയ വർധന; രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇരുപത്തിനാല് മണിക്കൂറിനിടെ 16,10,829 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 54,60,55,796 ആയിട്ടുണ്ട്. ആക്ടീവ് കേസുകളുടെ എണ്ണം 3,51,087 ആണ്. ടോട്ടല്‍ ഇന്‍ഫെക്ഷന്റെ 1.05 ശതമാനമാണ് ഇത്. 97.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Story Highlight: covid vaccination india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here