പാലക്കാട് ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്നത് തെറ്റായ പ്രചാരണം; ഐഎസ് വിരുദ്ധ പോസ്റ്ററുകളെന്ന് ജില്ലാ പൊലീസ് മേധാവി

പാലക്കാട് ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയ വാര്‍ത്ത തെറ്റെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്. ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്.
കോഴിക്കോട് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ഒളിവിലുള്ള കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടക്കുകയാണെന്നും ആര്‍ വിശ്വനാഥ് പറഞ്ഞു.
പാലക്കാട് സമാന്തര എക്‌സ്‌ചേഞ്ച് കേസില്‍ നടത്തിയ പരിശോധനയില്‍ രണ്ട് നോട്ടിസുകള്‍ കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ നോട്ടിസുകളാണ് കണ്ടെത്തിയത്. കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്‌സചേഞ്ച്.
Read Also : നൂറുദിന പരിപാടി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നെന്ന് മുഖ്യമന്ത്രി
ബംഗളൂരുവിലും കോഴിക്കോടും സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മേട്ടുപാളയം എക്‌സചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്.
Story Highlight: is posters in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here