കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു; കാനം രാജേന്ദ്രൻ

തെരെഞ്ഞെടുപ്പ് ജയപരാജയങ്ങൾ വിലയിരുത്തുന്നത് ആദ്യമായല്ലെന്ന് കാനം രാജേന്ദ്രൻ. കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി.
17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാം. എൽഡിഎഫിൽ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ. സിപിഐയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത് വന്നതോടെ കേരള കോൺഗ്രസ് എം വലിയ പ്രതിസന്ധിയിലാണ്.
കേരള കോൺഗ്രസ് എം തങ്ങളുടെ വരവിന്റെ ഘട്ടത്തിൽ തന്നെ സിപിഐ അവരുടെ എതിർപ്പ് പല തവണ പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പിന് ശേഷം അവലോകന റിപ്പോർട്ടിനെ ചൊല്ലി ഇരുപാർട്ടികളും പരസ്യ ഏറ്റുമുട്ടലിൽ എത്തുന്ന അവസ്ഥയുണ്ടായി.
Read Also : സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി
കേരള കോൺഗ്രസിന്റെ രൂക്ഷ വിമർശനത്തിന് മറുപടിയാണ് കാനം രാജേന്ദ്രൻ നൽകിയത്. മുന്നണിയിലേക്കുള്ള കേരള കോൺഗ്രസിന്റെ വരവ് വലിയ ഗുണം ചെയ്‌തില്ല. ജോസ് കെ മാണിയുടെ പാലായിലെ തോൽവി അദ്ദേഹത്തിന് ജനപിന്തുണ ഇല്ലാത്തതിനാലാണ് തുടങ്ങിയ വിമർശനങ്ങൾക്ക് കേരള കോൺഗ്രസ് നൽകിയ മറുപടി സിപിഐക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്‌ടമാകുമോ എന്ന ആശങ്കയുണ്ട് പല തവണ തോറ്റവരാണ് തോൽവിയെ കുറിച്ച് പറയുന്നത് എന്നായിരുന്നു വിമർശനം.
അതിനുള്ള മറുപടിയാണ് കാനം രാജേന്ദ്രൻ നൽകിയത്.17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാം. എൽഡിഎഫിൽ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവരെന്നും കാനം വിമർശിച്ചു.
Story Highlight: kanam-response-over-kerala congress(m)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here