Advertisement

വിരമിച്ച ശേഷമുള്ള പൊലീസുകാരുടെ കൂറുമാറ്റം; നിയമനടപടിക്ക് സംവിധാനം വേണമെന്ന് ഹൈക്കോടതി

September 15, 2021
2 minutes Read

വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംവിധാനം വേണമെന്നാണ് ഹൈക്കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്നത് നിയമസംവിധാനത്തെ അട്ടിമറിക്കുമെന്ന് കോടതി പറഞ്ഞു.

ഈ വിഷയത്തിൽ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ നിർദേശിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Read Also : ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം; പരാതി ലഭിച്ചാലുടൻ നടപടിയെടുക്കണം,കാലതാമസം പാടില്ല; ഹൈക്കോടതി

നിലവിൽ വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ കൂറുമാറിയാല്‍ നടപടിയെടുക്കാന്‍ വ്യവസ്ഥയില്ല. എന്നാൽ വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ കൂറുമാറുന്നതിനുള്ള സാധ്യത അവഗണിക്കാനാകില്ലെന്നാണ് ഹൈക്കോടതിയില്‍ ഡിജിപി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

Read Also : മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ [Highlights]

Story Highlight: Kerala High court On post retirement policemen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top