കെപിസിസി ഭാരവാഹി നിയമനത്തിൽ ചർച്ചയാരംഭിച്ച് മുതിർന്ന നേതാക്കൾ

കെപിസിസി ഭാരവാഹി നിയമനത്തിൽ ചർച്ചയാരംഭിച്ച് മുതിർന്ന നേതാക്കൾ. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ സുധാകരനും വി ഡി സതീശനും ചർച്ച നടത്തുന്നു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിർദേശങ്ങൾ സമർപ്പിക്കും.
കെപിസിസി ഭാരവാഹി നിയമനത്തിന് മാനദണ്ഡം രൂപീകരിച്ചേക്കും. അതേസമയം സംസ്ഥാനത്തെ രാഷ്ട്രീയ എതിരാളികൾ പോലും കോൺഗ്രസിന്റെ പതനം ആഗ്രഹിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തും.
Read Also : ഇന്നത്തെ പ്രധാന വാർത്തകൾ (15-09-2021)
പ്രതിപക്ഷത്തെ കോൺഗ്രസ് അധികാരത്തിലുള്ളതിനേക്കാൾ ശക്തമാണ്. ഒറ്റക്കെട്ടായി, ജനങ്ങളുമായി ചേർന്ന് നിൽക്കുന്ന പ്രവർത്തന ശൈലി സ്വീകരിക്കണം. ശത്രുക്കൾ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
Story Highlight: new kpcc-members-list-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here