കോൺഗ്രസിലെ ഭിന്നത സർവീസ് സംഘടനകളിലേക്കും; എൻ.ജി.ഓ.യിൽ ഭിന്നത രൂക്ഷം

കോൺഗ്രസിലെ ഭിന്നത സർവീസ് സംഘടനകളിലേക്കും; എൻ.ജി.ഓ. അസോസിയേഷനിൽ ഭിന്നത രൂക്ഷം. പുതിയ സംസ്ഥാന ഭാരവാഹികളെ അംഗീകരിക്കില്ലെന്ന് ഒരു പക്ഷം. പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ട് തട്ടിൽ.
ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല പക്ഷത്തെ പൂർണ്ണമായും ഒഴിവാക്കിയുള്ള പുതിയ നേതൃനിരയാണ് കെപിസിസി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സംഘടനാ യോഗം ചേർന്നെങ്കിലും ഗ്രൂപ്പ് തർക്കവും വിഭാഗീയതയും രൂക്ഷമായതിനാൽ ഭാരവാഹികളെ പ്രഖ്യാപിക്കാനായില്ല. പിന്നീട് കെപിസിസി ഇടപെട്ട് പ്രശ്‌ന പരിഹാര ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. അതിന് പിന്നാലെയാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തിറക്കിയത്. പ്രസിഡന്റായി ചവറ ജയകുമാറിനെയും ജനറൽ സെക്രട്ടറിയായി എസ് രവീന്ദ്രനെയും നിലനിർത്തി.
Read Also : യൂത്ത് കോൺഗ്രസിൽ ബാഹ്യ ഇടപെടൽ വേണ്ട: സംസ്ഥാന നേതൃത്വം
പക്ഷെ ഉമ്മൻ ചാണ്ടി പക്ഷക്കാരനായ ജഫാറിനെ ഒഴിവാക്കുകയും ചെയ്‌തു. സാധാരണ സംഘടനയിൽ കെപിസിസി ഇടപെടാറില്ല പക്ഷെ ഇപ്പോൾ കെ സുധാകരൻ ഏകപക്ഷിയമായി ഇടപെടൽ നടത്തുന്നു എന്നാണ് നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ ആരോപണം.
അതേസമയം യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച് നേതൃത്വം. മുൻകാല പ്രവർത്തന മികവ് മാനദണ്ഡമാക്കിയാൽ മതിയെന്ന് നിർദേശം. ഗ്രൂപ്പുകൾക്ക് പുറമെ അർഹരായവരെ കൂടി ഭാരവാഹികളായി പരിഗണിക്കണം.
വർക്കല നെടുമങ്ങാട് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ മരവിപ്പിച്ച് ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തെ മറികടന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ ഒരു വിഭാഗം അതൃപ്തി അറിയിച്ചു. യൂത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. താഴെത്തട്ടിലേക്ക് കെ.സി. വേണുഗോപാൽ ഇടപെടുന്നത് അനുചിതമാണെന്നും പരാതി.
Story Highlight: ngo-congress-association-new-appointments-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here