ലവ് ജിഹാദിന് 9ഘട്ടം, പെണ്‍കുട്ടികളെ വശീകരിക്കാന്‍ ആഭിചാരക്രിയ; താമരശേരി രൂപതയുടെ കൈപ്പുസ്തകം വിവാദത്തില്‍

താമരശേരി രൂപതയുടെ കൈപ്പുസ്തകം വിവാദത്തില്‍. സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ എന്ന പുസ്തകമാണ് വിവാദത്തിലായിരിക്കുന്നത്. ലവ് ജിഹാദിന് 9 ഘട്ടങ്ങളുണ്ടെന്നാണ് പുസ്തകത്തിലെ പരാമര്‍ശം. വിശ്വാസപരിശീലനം ലക്ഷ്യമാക്കിയാണ് താമരശേരി രൂപത കൈപുസ്തകമിറക്കിയത്.thamarassery diocese
പാലാ ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്കുപിന്നാലെയാണ് താമരശ്ശേരി രൂപതയും ലവ് ജിഹാദ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം ഇടവകകളില്‍ വിതരണം ചെയ്യാനായി പുറത്തിറക്കിയ സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ എന്ന പുസ്തകമാണ് വിവാദത്തിലായത്.
ലവ് ജിഹാദിന് ഒന്‍പത് ഘട്ടങ്ങളുണ്ടെന്ന് പരാമര്‍ശിക്കുന്ന പുസ്തകത്തില്‍ ഓരോഘട്ടവും എങ്ങനെയെന്ന് വിശദീകരിക്കുകയാണ്. ഇവ വിശ്വാസികളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് ആമുഖത്തോടെ തയാറാക്കിയ പുസ്തരം ലവ് ജിഹാദിനെ തടയാനുള്ള ‘മാര്‍ഗ’ങ്ങളും നിര്‍ദേശിക്കുന്നു.
പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഇസ്ലാം മത പുരോഹിതന്മാര്‍ വഴി ആഭിചാരക്രിയകള്‍ നടക്കുന്നുവെന്ന ആരോപണമാണ് പുസ്തകത്തിലുള്ളത്. കൈവിഷം അഥവാ ഓതിക്കല്‍ എന്നാണ് ഇവയുടെ പേര്, പെണ്‍കുട്ടികളുടെ തൂവാലയോ തലമുടിയോ മറ്റ് വസ്തുക്കളോ കിട്ടിയാല്‍ ഇത്തരം ആഭിചാരം ചെയ്യാമെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
Read Also : പാലായിൽ സമാധാനയോഗം ചേർന്നു; സമാധാന അന്തരീക്ഷം തകർക്കുന്ന പ്രചാരണത്തിനെതിരെ നടപടിയെന്ന് പൊലീസ്
റമസാന്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ മറ്റ് മതസ്ഥരെ ക്ഷണിക്കുന്നത് ലവ് ജിഹാദിന് വേണ്ടിയാണെന്നും ആരോപിക്കുന്നു
Story Highlight: thamarassery diocese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here