മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി

മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി . കാസർഗോഡ് ക്രൈം ബ്രാഞ്ച് ഓഫിസിലാണ് കെ സുരേന്ദ്രൻ ഹാജരായത്.
അന്വേഷണം സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥിയായി മത്സരിച്ച കെ സുന്ദരയ്ക്ക് കോഴ നൽകി എന്ന കേസിൽ.
നിയമ നടപടികളുമായി സഹകരിക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. കാസർഗോഡ് ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മുൻപാകെയാണ് കെ സുരേന്ദ്രൻ ഹാജരായത്. ഇലക്ഷൻ അട്ടിമറിക്കാൻ കോഴ നൽകി എന്ന വകുപ്പാണ് സുരേന്ദ്രന് മേൽ ചുമത്തിയിട്ടുള്ളത്.കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.
വ്യാഴാഴ്ച നേരിട്ടെത്തി ഹാജരാകണമെന്നാണ് കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസങ്ങൾക്കുശേഷമാണ് കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്.
Read Also : ഇരാറ്റുപേട്ടയിലെ സിപിഐഎം-എസ്ഡിപിഐ കൂട്ടുകെട്ട് കേരളത്തിന് അപകടം: കെ സുരേന്ദ്രൻ
മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥിയായിരുന്ന വി വി രമേശൻ നൽകിയ പരാതിയിലാണ് കാസർഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെ സുരേന്ദ്രനെ പ്രതിചേർക്കാൻ അനുമതി നൽകിയത്. ബദിയടുക്ക പൊലീസ് ജൂൺ 7 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Also : മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
Story Highlight: K Surendran appeared for questioning
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here