Advertisement

ബെവ്‌കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യം; വീഴ്‌ച വരുത്തരുതെന്ന് ഹൈക്കോടതി

September 16, 2021
Google News 2 minutes Read

ബെവ്‌കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യത്തിൽ വീഴ്‌ചവരുത്തരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് എക്സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണ്. വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണറായിരിക്കും മറുപടി പറയേണ്ടി വരികയെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.

അടിസ്ഥാന സൗകര്യമില്ലാത്ത 96 മദ്യശാലകളില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്നും ബാക്കിയുള്ളവയില്‍ സൗകര്യം മെച്ചപ്പെടുത്തുമെന്നും ബെവ്കോ ഹൈക്കോടതിയെ അറിയിച്ചു. അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്കോ ഔട്ട്ലെറ്റുകൾ എത്രയെണ്ണം പൂട്ടിയെന്ന് കഴിഞ്ഞ തവണ ബെവ്‌കോയോട് ഹൈക്കോടതി ചോദിച്ചിരുന്നു.

Read Also : കെ.എസ്.ആർ.ടി.സിയിലെ അധിക ജീവനക്കാരെ ലേ ഓഫ് ചെയ്യാൻ നിർദേശം

പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്ന സ്ഥലം പോലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കാണുമ്പോള്‍ തോന്നുന്നതെന്നും ഇത്തരം ഇരുട്ട് നിറഞ്ഞ ഇടങ്ങളാണോ നിങ്ങള്‍ മദ്യ വില്‍പനയ്ക്ക് കണ്ടുവച്ച സ്ഥലങ്ങളെന്ന് ഫോട്ടോ ഉയര്‍ത്തിക്കാട്ടി കോടതി ചോദിച്ചിരുന്നു. ഇത്തരം ആള്‍ക്കൂട്ടം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.

Read Also : ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാൻ സ്ഥലം വിട്ടു നൽകാനുള്ള നീക്കവുമയി കെ.എസ്.ആർ.ടി.സി

Story Highlights : Kerala High court about Bevco Outlets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here