ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും മാറിയേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് രവി ശാസ്ത്രി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം ടി20 ലോകകപ്പിന് ശേഷം ശാസ്ത്രി സ്ഥാനമൊഴിയും. ഐപിഎല്ലിലെ ബാംഗ്ലൂര്‍ ടീം പരിശീലകന്‍ മൈക്ക് ഹെസ്സന്‍, ടോം മൂഡി, മഹേല ജയവര്‍ധനയും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയേക്കും.
Read Also : കെ സുരേന്ദ്രൻറെ ചോദ്യം ചെയ്യൽ പൂർത്തിയായി; കേസ് രാഷ്ട്രീയ പ്രേരിതം നിയമപരായി നേരിടുമെന്ന് കെ സുരേന്ദ്രൻ
രാഹുല്‍ ദ്രാവിഡിനെ ഇടക്കാല പരിശീലകനായി നിയമിക്കുന്നത് പരിഗണനയില്‍ ഉണ്ടെങ്കിലും ദ്രാവിഡ് തയ്യാറാകുമോയെന്ന് വ്യക്തമല്ല. വര്‍ഷാന്ത്യത്തിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കൂടി തുടരണമെന്ന ബിസിസിഐ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന ശാസ്ത്രി തള്ളിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രവി ശാസ്ത്രിക്കൊപ്പം പരിശീലക സംഘത്തിലെത്തിയ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ അടക്കമുളളവര്‍ മാറുമെന്നും സൂചനയുണ്ട്.
Story Highlight: ravishastri-wont-continue-after-t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here