Advertisement

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കും: മന്ത്രി വി.എൻ. വാസവൻ

September 16, 2021
Google News 2 minutes Read
V N Vasavan co-operative bank scam

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ നിയമ നിർമാണം ഉടനെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ. ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകൾ തടയാൻ നിയമസഭാ സമ്മേനത്തിൽ നിയമഭേദഗതി അവതരിപ്പിക്കും. ക്രമക്കേട് എവിടെ നടന്നാലും നടപടി ഉടൻ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വരും കാലത്ത് തട്ടിപ്പ് തടയാൻ ഏകീകൃത സോഫ്റ്റ്‌വെയർ അടക്കം പരിഷ്‌ക്കാരം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സഹകരണ മേഖലയിൽ നടന്ന വൻ തട്ടിപ്പുകളെ കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് സഹകരണ മന്ത്രി വി എൻ വാസവൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടത്തിയ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നിയമ നടപടികൾ സ്വീകരിക്കുമെന്നും സഹകരണമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു.

Read Also : ചന്ദ്രിക കള്ളപ്പണ കേസിൽ ഇ.ഡി വിളിപ്പിച്ചത് സാക്ഷി മൊഴി നൽകാൻ: പി.കെ. കുഞ്ഞാലിക്കുട്ടി

അതേസമയം, സഹകരണ മേഖലയിൽ ഒരു ഘട്ടത്തിലും ഉണ്ടാകാത്ത രീതിയിലുള്ള അഴിമതിയാണ് ഇപ്പോൾ നടക്കുന്നതെന്ന് സിപിഐഎം പാർട്ടി കത്ത്. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയും അച്ചടിച്ച് വിതരണം ചെയ്ത സിപിഐഎം കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിപിഐഎം കീഴ്ഘടകങ്ങൾക്ക് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

ജില്ലാ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ 30നകം സംസ്ഥാന കമ്മിറ്റിക്ക് നൽകണം. ‘സഹകരണ മേഖലയിലെ ചിലരുടെ പ്രവർത്തനങ്ങൾ പാർട്ടിക്ക് വലിയ അപമാനമുണ്ടാക്കി. സഖാക്കൾക്കും അവരുടെ കമ്മിറ്റികൾക്കും ഗുരുതരമായ വീഴ്ച സംഭവിച്ചു’ എന്നും കത്തിൽ പറയുന്നു.

പാർട്ടി ഘടകങ്ങൾ പ്രാദേശിക സഹകരണ ബാങ്കുകളെ കുറിച്ചുള്ള റിപ്പോർട്ട് നൽകാനും കത്തിൽ നിർദേശം നൽകി. ‘കീഴ്ഘടകങ്ങൾ അതീവ ഗൗരവത്തോടെയാണ് ഇടപെടേണ്ടത്. വഴിവിട്ട നീക്കങ്ങൾ ഏതെങ്കിലും സ്ഥാപനത്തിലുണ്ടായാൽ പരിശോധിക്കാനുള്ള സംവിധാനം വേണം. ഓരോ പാർട്ടി ഘടകത്തിന്റെയും പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കണം.

സ്ഥാപനത്തിന്റെ പാർട്ടി സബ്കമ്മിറ്റി വിളിച്ചുചേർക്കാനും പരിശോധിക്കാനും പാർട്ടി ഘടകം തീരുമാനിക്കണം. വലിയ സഹകരണ സ്ഥാപനങ്ങളുടെ സബ്കമ്മിറ്റിയിൽ, സബ്കമ്മിറ്റി അംഗമല്ലാത്ത ഒരു പ്രവർത്തകനെ കൂടി പങ്കെടുപ്പിക്കണം. എന്നിങ്ങനെയാണ് നിർദേശങ്ങൾ.

Story Highlights : V N Vasavan on co-operative bank scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here