ആലപ്പുഴയില്‍ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു

ആലപ്പുഴ ഓമനപ്പുഴ, സഹോദരങ്ങളായ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയൻ – ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (9) ,അനഘ (10) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെ, മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തീരത്ത് കളിക്കുന്നതിനിടെ പൊഴിയില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളായ മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തോടും കടലും ചേരുന്ന ഭാഗമാണ് പൊഴി. കടലിന്റെ ഭാഗത്ത് മണ്ണടിഞ്ഞു കിടക്കുകയാണ്. അതിനാല്‍ പൊഴിയില്‍ വെള്ളമുണ്ട് അപകട സാധ്യത കൂടുതലാണ്. ഇതറിയാതെ കുട്ടികള്‍ തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
Story Highlight: alappuzha-two-children-drowned-in-river-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here