Advertisement

സംവരണ ആനുകൂല്യത്തിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി പത്താംക്ലാസുകാരന്‍

September 17, 2021
1 minute Read
caste reservation

സംവരണ ആനുകൂല്യത്തിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് പത്താംക്ലാസുകാരനായ പട്ടിക ജാതി വിദ്യാര്‍ത്ഥി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജനറല്‍ കാറ്റഗറിയില്‍പെടുത്തിയതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ജാതി സംവരണം നഷ്ടപ്പെടും. മാതാപിതാക്കള്‍ ഉത്തര്‍പ്രദേശുകാരായതിനാല്‍ ജന്മനാട്ടിലെ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും അധികൃതര്‍ കനിഞ്ഞില്ല.

caste reservation

എന്നും രാവിലെ രേഖകളുമായി പഠിച്ച സ്‌കൂളിലും സിവില്‍ സ്റ്റേഷനിലും വില്ലേജ് ഓഫിസുകളിലും മാറിമാറി കയറുകയാണ് ഉത്തര്‍പ്രദേശുകാരനായ ഷാനി സ്വന്‍കര്‍. ഷാനി പഠിച്ചതും വളര്‍ന്നതുമെല്ലാം കോഴിക്കോടാണ്. കഠിക് ജാതിയില്‍പ്പെട്ട ഈ വിദ്യാര്‍ത്ഥിക്ക് പട്ടിക ജാതി സംവരണത്തിന് അര്‍ഹതയുണ്ട്. പക്ഷേ ചതിച്ചത് സ്‌കൂള്‍ രേഖകളാണ്. പഠിച്ച് വെറ്റിനററി ഡോക്ടര്‍ ആകണമെന്നാണ് ഷാനിയുടെ ആഗ്രഹം.

എസ്എസ്എല്‍സിക്ക് എട്ട് എ പ്ലസുണ്ട് ഈ വിദ്യാര്‍ത്ഥിക്ക്. രണ്ട് മലയാളം പേപ്പറുകള്‍ക്കാണ് എ പ്ലസ് നഷ്ടമായത്. തനിക്ക് കിട്ടേണ്ട ആനുകൂല്യവും അവകാശവും നേടിയെടുക്കാനാണ് ഈ പാച്ചിലെന്ന് ഷാനി തന്നെ തുറന്നുപറയുന്നു. സംവരണ വിഭാഗത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം കിട്ടിയിട്ടുണ്ട്. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അവസരം നഷ്ടപ്പെടും.

പണം കൊടുത്ത് പഠിക്കാനുള്ള സാഹചര്യമല്ല. ആകെയുള്ളത് സംവരണ ആനുകൂല്യമാണ്. അതും നിഷേധിക്കപ്പെട്ടാല്‍ സ്വപ്‌നങ്ങളെല്ലാം തകരും. അവസാന ശ്രമമെന്ന നിലയ്ക്കാണ് അപേക്ഷകളുമായി ഇന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ കാത്തുനില്‍ക്കുന്നത്.

Story Highlights : caste reservation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top