Advertisement

സി.പി.ഐ.എം ആരോപണം ശരിവച്ച് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ

September 17, 2021
Google News 1 minute Read
CBCI supports CPIM

വിദ്യാസമ്പന്നരെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നെന്ന സി.പി.ഐ.എം ആരോപണം ശരിവച്ച് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ. ഭീകരവാദ അജണ്ടകൾ നിസാരവത്കരിക്കരുത്. അടിയന്തര ഇടപെടൽ വേണമെന്നും സി.ബി.സി.ഐ.

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായാണ് സിപിഎമ്മിന്റെ പരാമർശം. യുവതികളെ തീവ്രവാദത്തിൻറെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബി ജെ പിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സി പി എം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാർട്ടി നൽകിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

Read Also : ‘പെണ്‍കുട്ടികളെ വശത്താക്കാന്‍ വന്‍ സംഘമുണ്ടെന്ന് കുറിപ്പിറക്കിയവരാണ് സിപിഐഎം’; പരിഹസിച്ച് കെ. സുരേന്ദ്രന്‍

ക്രൈസ്തവ ജനവിഭാഗങ്ങൾ വർഗീയമായ ആശയങ്ങൾക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും കുറിപ്പിലുണ്ട്. അടുത്തകാലത്തായി കേരളത്തിൽ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വർഗീയ സ്വാധീനത്തെ ഗൗരവത്തിൽ കാണണം. മുസ്ലീംകൾക്കെതിരെ ക്രിസ്ത്യൻ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

താലിബാൻ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്ന നിർദേശവും സിപിഎം നൽകുന്നു

ക്ഷേത്രവിശ്വാസികളെ വർഗീയവാദികളുടെ പിന്നിൽ അണിനിരത്തുന്ന രീതി ഇല്ലാതാക്കാൻ ആരാധനാലയങ്ങൾ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വിശ്വാസികളെ വർഗീയവാദികളുടെ കയ്യിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും കുറിപ്പിൽ നിർദേശം നൽകുന്നു.

Read Also : വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം

ഇതിനിടെ, യുവാക്കളിൽ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സി.പി.ഐ.എം പരാമർശം ഗൗരവതരമെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത് വന്നിരുന്നു. കോളേജ് വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം നിസാരമായി കാണരുത്. എന്തെങ്കിലും ഡേറ്റ ഉണ്ടെങ്കിൽ സി.പി.ഐ.എം പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

Story Highlights : CBCI supports CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here