Advertisement

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

September 17, 2021
2 minutes Read
sesi xavier

ആലപ്പുഴ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല.

വഞ്ചനാകുറ്റം ചുമത്തിയതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് സെസി സേവ്യറുടെ വാദം. മനപൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.

വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സെസിയുടെ മുൻകൂർ ജാമ്യഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

Read Also : അഭിഭാഷകയായി ആൾമാറാട്ടം; സെസി സേവ്യറിന്റെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

നിയമപഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തു. മറ്റൊരാളുടെ നമ്പർ ഉപയോഗിച്ച് അംഗത്വം നേടിയെന്നും ആരോപണമുണ്ട്‌. കോടതി നിർദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Read Also : വിരമിച്ച ശേഷമുള്ള പൊലീസുകാരുടെ കൂറുമാറ്റം; നിയമനടപടിക്ക് സംവിധാനം വേണമെന്ന് ഹൈക്കോടതി

Story Highlights : Unqualified lawyer sesi xavier, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top