Advertisement

നടൻ സോനു സൂദ് നികുതിയിനത്തിൽ 20 കോടി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്

September 18, 2021
2 minutes Read

ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സോനുവും പങ്കാളികളും ചേർന്ന് 20 കോടിയോളം രൂപയുടെ നികുതിത്തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫീസിൽ പരിശോധന നടത്തിയിട്ടുണ്ട്

അടുത്തിടെ ഡൽഹിയിലെ ആം ആദ്മി സർക്കാർ രൂപം നൽകിയ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാൻഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ ആദായനികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരോപണം. നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തെന്നും ആദായ നികുതി വകുപ്പ് കൂട്ടിച്ചേർത്തു.

Read Also : ഹരിതയ്‌ക്കെതിരായ നടപടി കൂട്ടായ തീരുമാനം; വേദപാഠ പുസ്തകത്തിലെ വിവാദങ്ങള്‍ ചര്‍ച്ചയിലൂടെ മുസ്‌ലിം ലീഗ് പരിഹരിച്ചു; പി കെ കുഞ്ഞാലിക്കുട്ടി

കൊവിഡ് വ്യാപനകാലത്ത് സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ സോനു സൂദ് ചെയ്‌തിരുന്നു. പ്രധാനമായും വില്ലൻ കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെയും അംഗീകാരവും നേടിയ താരമാണ് സോനു സൂദ്. ഹിന്ദി, തമിഴ്, തെലുഗ് തുടങ്ങി വിവിധ ഭാഷകളിൽ സോനു സൂദ് അഭിനയിച്ചു വരുന്നു.

Story Highlight: actor-sonu-sood-evaded-tax-of-over-20-crore-income-tax-department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top