തൃണമൂൽ -കോൺഗ്രസ് പോര് മുറുകുന്നു; മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ; മമതയ്ക്ക് അധികാര കൊതിയെന്ന് കോൺഗ്രസ്

പശ്ചിമ ബംഗാളിൽ തൃണമൂൽ-കോൺഗ്രസ് പോര് മുറുകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ രാഹുൽ ഗാന്ധിയല്ലെന്ന് തൃണമൂൽ കോൺഗ്രസ്. മമത ബാനർജിയാണ് പ്രതിപക്ഷ കൂട്ടായ്മയുടെ മുഖമാകേണ്ടതെന്ന് തൃണമൂൽ മുഖപത്രം. ബംഗാളിൽ ബി.ജെ.പിയുടെ നീക്കങ്ങൾ പരാജയപ്പെടുത്തിയത് മമത ബാനർജിയുടെ തന്ത്രങ്ങളാണ്. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുൽ പ്രയോജനപ്പെടുത്തിയില്ലെന്നും മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും ജാഗോ ബംഗ്ള എന്ന മുഖപത്രത്തിൽ പറയുന്നു.
Read Also : ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം
എന്നാൽ തൃണമൂലിന്റെ പ്രസ്താവനയെ കോൺഗ്രസ് നേതൃത്വം വിമർശിച്ചു. തൃണമൂൽ കോൺഗ്രസിന്റെ നീക്കം ബി.ജെ.പിയെ സഹായിക്കാൻ ആണെന്നാണ് പശ്ചിമബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. ജനങ്ങളാണ് രാഹുൽ ഗാന്ധിയാണോ മമതയാണോ പ്രതിപക്ഷ മുഖമെന്ന് തീരുമാനിക്കേണ്ടത്. പക്വതയോടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യണം. പ്രതിപക്ഷ ഐക്യത്തിൽ ഭിന്നതയുണ്ടാക്കുന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. മമത ബാനർജിക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനർജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. മറ്റ് പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് മമതയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights : Congress and Trinamool dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here