Advertisement

സുരേഷ് ഉണ്ണിത്താന്റെ ‘ക്ഷണ’ത്തിലെ ആദ്യഗാനം റിലീസായി

September 18, 2021
1 minute Read
kshanam movie

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം റിലീസായി. ഹരിനാരായണന്റെ രചനയില്‍ ‘മിഴി..മിഴി..’ എന്നാരംഭിക്കുന്ന ഗാനം ബിജിപാലാണ് സംഗീതം ചെയ്തിരിക്കുന്നത്. നിഷാദ് കെ.കെ, സംഗീത ശ്രീകാന്ത് എന്നിവരാണ് ആലപിച്ചത്.

ലാല്‍, ഭരത്, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, സ്നേഹ അജിത്ത്, ലേഖ പ്രജാപതി, ക്രിഷ, ദേവന്‍, വിവേക്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ദക്ഷന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്ച്ചേഴ്സിനു വേണ്ടി സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ‘ക്ഷണം’ നിര്‍മ്മിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം: ശ്രീകുമാര്‍ അരൂക്കുറ്റി, ക്യാമറ: ജമിന്‍ ജോം അയ്യനേത്ത്, എഡിറ്റര്‍: സോബിന്‍ കെ, ഗാനരചന: ഹരിനാരായണന്‍, സംഗീതം: ബിജിപാല്‍, വിഷ്ണു മോഹന്‍ സിത്താര, ബി ജി എം: ഗോപിസുന്ദര്‍, കല: ഷബീര്‍ അലി, കോസ്റ്റ്യൂം: ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ്: പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര.

Story Highlights : kshanam movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top