ഹരിതയ്‌ക്കെതിരായ നടപടി കൂട്ടായ തീരുമാനം; വേദപാഠ പുസ്തകത്തിലെ വിവാദങ്ങള്‍ ചര്‍ച്ചയിലൂടെ മുസ്‌ലിം ലീഗ് പരിഹരിച്ചു; പി കെ കുഞ്ഞാലിക്കുട്ടി

ഹരിതയ്‌ക്കെതിരായ നടപടി കൂട്ടായ തീരുമാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹരിതയ്‌ക്കെതിരെ പാണക്കാട് തങ്ങൾ സ്വീകരിച്ച തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയിലൂടെ മുസ്‌ലിം ലീഗ് പരിഹരിച്ചു എന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
എം.കെ. മുനീറിന്‍റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളും ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയും ചര്‍ച്ച ചെയ്താണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഈ നടപടികളെ എന്തു കൊണ്ട് മാധ്യമങ്ങള്‍ കാണുകയും പ്രത്സാഹിപ്പിക്കുകയും ചെയ്യുന്നില്ല. വിവാദങ്ങളുടെ പുറകെ മാത്രം പോയാല്‍ പോരെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also : പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സി.പി.ഐ.എം സ്വീകരിച്ച നിലപാട് വിഷലിപ്തമെന്ന് എം.കെ മുനീർ
സമൂഹത്തില്‍ ഉണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. അതല്ലേ ഒരു പരിഷ്‌കൃത സമൂഹത്തിന്‍റെ കടമ. വിവാദം പെരുപ്പിക്കുന്നതില്‍ എന്ത് അർത്ഥമാണുള്ളത്. ഇത് നമ്മുക്ക് ഗുണം ചെയ്യില്ല. മതനേതാക്കളും മുഖ്യധാരയിലെ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക സംഘടനകളും ചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Story Highlight: kunjalikutty-responds-haritha-bishop-issue-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here