തമിഴ്‌നാട് ഗവര്‍ണറായി ആര്‍. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തമിഴ്‌നാടിന്റെ ഇരുപത്തിയാറാമത് ഗവര്‍ണറായി ആര്‍. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കൊവിഡ് പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് തമിഴ്‌നാട് നടത്തുന്നതെന്നും പൈതൃകവും സംസ്‌കാരവുമുള്ള തമിഴ്‌നാടിന്റെ ഗവര്‍ണര്‍ ആയതില്‍ അഭിമാനമുണ്ടെന്നും ആര്‍. എന്‍ രവി പറഞ്ഞു. മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആര്‍. എന്‍ രവിയെ തമിഴ്‌നാട്ടില്‍ നിയമിച്ചതിനെതിരെ സിപിഐഎം, കോണ്‍ഗ്രസ്, വിസികെ തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
Story Highlights : R.N. Ravi sworn-in as Tamil Nadu Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here