ശോഭനാ ജോർജ് ഖാദിബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു

ശോഭനാ ജോർജ് ഖാദിബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു. നിലവിലെ സ്ഥാനങ്ങൾ രാജിവയ്ക്കാൻ സർക്കാർ നിർദേശം നൽകിയതിനെ തുടർന്നാണ് രാജി. ശോഭനാ ജോർജ് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. (Shobana George)
‘കഴിഞ്ഞ മൂന്നര വർഷക്കാലമായി കേരള ഖാദിബോർഡ് വൈസ് ചെയർപേഴ്സണായി പ്രവർത്തിച്ചു വരികയാണ്. ഈ മൂന്നര വർഷക്കാലങ്ങളിലും വെള്ളപ്പൊക്കവും കൊവിഡ് പ്രതിസന്ധിയും കാരണം ഖാദിമേഖല വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. പക്ഷെ എല്ലാ പ്രതിസന്ധികളും ഒരു പരിധിവരെ അതിജീവിച്ചാണ് കേരള ഖാദിബോർഡ് മുന്നോട്ട് പോകുന്നത്. മൂന്ന് മന്ത്രിമാർക്കൊപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു അതൊരു ഭാഗ്യമായി കരുതുന്നു എന്നും ശോഭനാ ജോർജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻറെ കരുതലും സ്നേഹവുമാണ് രാഷ്ട്രീയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഈ പാർട്ടിയുടെ കരുതലും സ്നേഹവും ബഹുമാനവും എന്നും നന്ദിയോടെ ഓർക്കുന്നു’ എന്നും ശോഭനാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
Story Highlight: shobana-george-resigns-from-khadiboard-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here