ബെംഗലുരുവിൽ മലയാളികളുടെ നേതൃത്വത്തിൽ ലഹരി പാർട്ടി; 28 പേർ അറസ്റ്റിൽ

ബെംഗലുരുവിൽ മലയാളികളുടെ നേതൃത്വത്തിൽ ലഹരി പാർട്ടി 28 പേർ അറസ്റ്റിൽ. അനേക്കൽ ഗ്രീൻ വാലി റിസോർട്ടിലായിരുന്നു ലഹരിപാർട്ടി. നിരോധിത ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 14 ബൈക്കുകൾ , ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു.
ബെംഗലുരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികൾ അടക്കം 28 പേരാണ് അറസ്റ്റിലായത്. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയാണ് ടിക്കറ്റ് വിറ്റത്.
Read Also : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 35,662 കൊവിഡ് കേസുകൾ
ബെംഗലുരുവിലെ ഐടി ജീവനക്കാരും കോളജ് വിദ്യാർത്ഥികളുമാണ് പിടിയിലായ മലയാളികൾ. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്.
Story Highlight: 28people-including-malayalees-arrested-in-connection-with-night-party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here