ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഏഴുമരണം; 9 പേര്‍ക്ക് പരുക്ക്

ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ അപകടമുണ്ടായത്.
അടുത്ത ഗ്രാമത്തിലെ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരികെ മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഫറസ്ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോര്‍ഗാവ് വളവിന് സമീപം ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴുപേരും അപകട സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
മരിച്ചവര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം.
Story Highlights : chhattisgarh accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here