മണ്ണാർക്കാട് വയോധികനായ അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടു

പാലക്കാട് മണ്ണാർക്കാട് വയോധികനായ അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. കിടപ്പിലായ അച്ഛന് ഭക്ഷണം പോലും കൃത്യമായി നൽകിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു.
സ്വത്ത് എഴുതി വാങ്ങിയതിന് ശേഷമാണ് മുറിയിൽ പൂട്ടിയിട്ടതെന്നാണ് ആരോപണം. ( mannarkad children locked father )
മണ്ണാർക്കാട് പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാർ എന്ന വൃദ്ധനാണ് ഈ ദുരവസ്ഥ. മക്കളായ ഗണേശനും തങ്കമ്മയും കഴിഞ്ഞ ആറ് മാസമായി പൊന്നുചെട്ടിയാര്‍ക്ക് കൃത്യമായി ഭക്ഷണം നല്കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് സമീപവാസികളുടെ പരാതി.
Read Also : മകളും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം
പൊന്നു ചെട്ടിയാരുടെ ഭാര്യ രണ്ട് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. അതിനു ശേഷമാണ് അച്ഛനെ ഇത്തരത്തിൽ മക്കൾ വീട്ടിനകത്ത് പൂട്ടിയിട്ടത്. സ്വത്ത് മക്കൾക്ക് എഴുതി നൽകിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും
പോലീസും , നഗരസഭ അധികൃതരുംചേർന്ന് പൊന്നുചെട്ടിയാരെ മോചിപ്പിച്ചു.
അവശനിലയിലായ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ ഹാജറാക്കാൻ മക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Story Highlights : mannarkad children locked father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here