Advertisement

ഐപിഎൽ രണ്ടാം പാദത്തിൽ ഞാൻ ശ്രദ്ധിക്കുക സഞ്ജു ഉൾപ്പെടെ 4 താരങ്ങളെ: വീരേന്ദർ സെവാഗ്

September 19, 2021
2 minutes Read
Virender Sehwag Sanju Samson

ഐപിഎൽ രണ്ടാം പാദത്തിൽ താൻ ശ്രദ്ധിക്കുക മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് താരങ്ങളെയെന്ന് മുൻ താരം വീരേന്ദർ സെവാഗ്. ദേവ്ദത്ത് പടിക്കൽ, ലോകേഷ് രാഹുൽ, ഇഷാൻ കിഷൻ എന്നീ താരങ്ങളെയാണ് സഞ്ജുവിനൊപ്പം സെവാഗ് സൂചിപ്പിച്ചത്. ഐപിഎലിലെ പ്രകടനം മികച്ചതാണെങ്കിൽ ദേവ്ദത്തിന് ഇനിയും ടി-20 ലോകകപ്പ് ടീമിൽ ഇടം നേടാനാവുമെന്നും സെവാഗ് കൂട്ടിച്ചേർത്തു. (Virender Sehwag Sanju Samson)

“ഇഷാൻ കിഷൻ, ദേവ്ദത്ത് പടിക്കൽ, ലോകേഷ് രാഹുൽ, സഞ്ജു സാംസൺ എന്നിവരെയാവും ഞാൻ ശ്രദ്ധിക്കുക. എനിക്ക് ദേവ്ദത്തിൻ്റെ ബാറ്റിംഗ് വലിയ ഇഷടമാണ്. ഈ നാല് പേരിൽ നിന്ന് ഒരാളെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ ഞാൻ ദേവ്ദത്തിനെ തിരഞ്ഞെടുക്കും. ഐപിഎലിൽ മികച്ച പ്രകടനം നടത്തിയാൽ അയാൾക്ക് ടി-20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കില്ലെന്നാരു കണ്ടു.

Read Also : ഐപിഎൽ രണ്ടാം പാദത്തിന് ഇന്ന് തുടക്കം; ആദ്യ മത്സരം ഐപിഎൽ ക്ലാസിക്കോ

ഐപിഎൽ 14ആം സീസണിലെ രണ്ടാം പാദ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈ ആവേശജയം കുറിച്ചിരുന്നു. പോയിൻ്റ് ടേബിളിൽ ചെന്നൈ രണ്ടാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്.

പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റൺ വേട്ടക്കാരിൽ 380 റൺസുമായി ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമത്. കെ.എൽ. രാഹുൽ (331), ഫാഫ് ഡുപ്ലസി (320), പ‍ൃഥ്വി ഷാ (308), സഞ്ജു സാംസൺ (277) എന്നിവരാണ് പിന്നിൽ.

2021 മേയ് മാസം ആദ്യ വാരമാണ് കളിക്കാരിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിയത്, പിന്നീട് യുഎഇയിലേക്ക് മാറ്റിയതും. 31 മത്സരങ്ങൾ ശേഷിക്കെയായിരുന്നു കൊവിഡ് വ്യാപനം ഉണ്ടായത്.

Story Highlights : Virender Sehwag Sanju Samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top