ബിസിനസ് സംരംഭങ്ങൾ മറയാക്കി കള്ളപ്പണം വെളുപ്പിച്ചു; ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി

ബിസിനസ് സംരംഭങ്ങൾ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർണാടക ഹൈക്കോടതിയിൽ. ബിനീഷ് കോടിയേരിയേരിയുടെ ഡ്രൈവർ അനികുട്ടൻ, സുഹൃത്ത് അരുൺ എന്നിവർ അന്വേഷണവുമായി സഹകരിക്കാത്തതിൽ ദുരൂഹത ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബംഗളൂരു കളളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയ്ക്കെതിരെ ആയിരുന്നു ഇഡിയുടെ വാദം. ( ED against bineesh kodiyeri )
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം ജൂലൈ മാസം പൂർത്തിയായിരുന്നു. മയക്കുമരുന്ന് കേസില്‍ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പ്രതിചേർക്കാത്തതിനാല്‍ കേസിനെ ആധാരമാക്കി ഇ.ഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.
തനിക്കെതിരെ കേരളത്തിലും ദുബൈയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
Read Also : ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കും
ബംഗളൂരു ലഹരിക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ രണ്ട് തട്ടിലാണ്. ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.
Read Also : നിയമപ്രകാരമുള്ള ആദായ നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി
കന്നട സീരിയൽ നടി അനിഘയാണ് എൻ.സി.ബി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവിന്ദ്രൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ എൻ.സി.ബിയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടേയും എൻ.സി.ബിയുടേയുംകുറ്റപത്രങ്ങൾ കോടതിയുടെ പരിഗണനയിലാണുള്ളത്.
Story Highlights : ED against bineesh kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here