കൊൽക്കത്തക്കെതിരെ ബാംഗ്ലൂരിന് തകർച്ച ; ബാംഗ്ലൂർ 92ന് പുറത്ത്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മോശം തുടക്കം. ബാംഗ്ലൂർ 92ന് എല്ലാവരും പുറത്തായി. അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയുടെയും 22 റൺസെടുത്ത ദേവ്ദത്ത് പടിക്കലിൻറെയും റൺസൊന്നും നേടാതെ ഡി വില്ലേഴ്സിന്റെയും വിക്കറ്റുകളാണ് ബംഗ്ലൂരിന് ആദ്യം നഷ്ടമായത്.
രണ്ടാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് കോലിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. പവർപ്ലേയിലെ അവസാന പന്തിൽ ലോക്കി ഫെർഗൂസൻ പടിക്കലിനെ ദിനേശ് കാർത്തിക്കിൻറെ കൈകളിലെത്തിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎല്ലിലും ക്യാപ്റ്റൻ വിരാട് കോലി നിറം മങ്ങി.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തിൽ അഞ്ച് റൺസ് മാത്രമെടുത്ത വിരാട് കോലി രണ്ടാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി.
Read Also : മുസാഫർനഗർ കലാപം ; ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു
ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍ വന്നത് ഇരുപത്തിയേഴ് മത്സരങ്ങളില്‍. ഒറ്റജയത്തിന്റെ മുന്‍തൂക്കം നൈറ്റ് റൈഡേഴ്സിന്. കൊല്‍ക്കത്ത പതിനാലിലും ബാംഗ്ലൂര്‍ പതിമൂന്നിലും ജയിച്ചു.
Story Highlight: ipl-live-update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here