Advertisement

തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വേഷമിട്ട് ബൈക്ക് യാത്രികനെ ആക്രമിച്ചു; യുവാവ് പിടിയില്‍

September 20, 2021
Google News 1 minute Read

തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറായി വേഷമിട്ടയാള്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ പട്ടം പ്ലാമൂടാണ് സംഭവമുണ്ടായത്.

ആലംകോട് സ്വദേശിയായ സലീമിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ നെട്ടയം സ്വദേശി ബിനോയ്, പ്ലാമൂട് ഇറങ്ങാന്‍ തയ്യാറായില്ല. ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ പണം ആവശ്യപ്പെടുകയും പണം നല്‍കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു.

ചെരുപ്പ് ഉപയോഗിച്ചാണ് സലീമിനെ മര്‍ദിച്ചത്. ചെരുപ്പില്‍ ഉണ്ടായിരുന്ന ആണി കൊണ്ട് സലീമിന് തലയ്ക്കു പരുക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് ബിനോയിയെ തടഞ്ഞുവച്ചാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. സലീമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights : man attacked in pattam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here