മന്ത്രിമാർ ജനങ്ങളോട് പക്ഷപാതം കാണിക്കാൻ പാടില്ല, നിയമങ്ങൾ മനസിലാക്കി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം; മുഖ്യമന്ത്രി

മന്ത്രിമാർ ജനങ്ങളോട് പക്ഷപാതം കാണിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പിലെ ചേരി തിരിവ് പാടില്ലെന്നും ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Read Also : പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി
ഭരണപരമായ ചുമതലകളിൽ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. അതിനാൽ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. സർക്കാർ പദ്ധതിയായ ലൈഫ് മിഷന്റെ ആശയം മുന്നോട്ട് വെച്ചത് ഒരു ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ.കരുണാകരൻ്റെ ശൈലിയാണ് പിണറായിക്ക്; കെ.മുരളീധരൻ
Story Highlights : Ministers should not be biased towards the people: CM Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here