പാലക്കാട്ടെ ശ്രീദേവിക്ക് വീടൊരുക്കാന്‍ സഹായവുമായി സുരേഷ് ഗോപി

പാലക്കാട് കാവശേരിയിലെ ശ്രീദേവിക്ക് വീടുവയ്ക്കാന്‍ സഹായവുമായി സുരേഷ് ഗോപി.
കേരള സര്‍ക്കാരോ അല്ലെങ്കില്‍ കാവശേരി പഞ്ചായത്തോ വീടുവയ്ക്കാന്‍
അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് ആറ് ലക്ഷം രൂപയുടെ വീട് നിര്‍മിക്കാനാണ് പദ്ധതി.
സ്വന്തമായൊരു വീടെന്ന ശ്രീദേവിയുടെ സ്വപ്നത്തിന് ചിറകുകള്‍ മുളയ്ക്കുകയാണ്. കഴിഞ്ഞ ദിവസം കാവശേരിയിലെ വീട്ടിലെത്തിയ സുരേഷ് ഗോപി വീടുവയ്ക്കാനുള്ള സഹായമൊരുക്കാന്‍ സന്നദ്ധതയറിയിച്ചിരുന്നു. ഏറ്റുമാനൂര്‍ സ്വദേശികളായ ഒരുകൂട്ടം ആളുകള്‍ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപിയെ അറിയിച്ചു. പഞ്ചായത്തോ സര്‍ക്കാരോ വീട് വയ്ക്കാനുള്ള സ്ഥലം കണ്ടെത്തി നല്‍കുന്ന മുറയ്ക്ക് വീടുനിര്‍മാണത്തിനുള്ള ധനസഹായം നല്‍കും. സുരേഷ് ഗോപിയുടെ സന്മനസിന് ശ്രീദേവി നന്ദി അറിയിച്ചു.
ഭിക്ഷാടനമാഫിയയില്‍ നിന്ന് രക്ഷപ്പെട്ട് ആലുവ ജനസേവ ശിശുഭവനിലെത്തിയ ശ്രീദേവിയെ സുരേഷ് ഗോപി കണ്ടതും പിന്നീട് ധൈര്യം പകര്‍ന്നതുമെല്ലാം അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വീണ്ടും ശ്രീദേവിയെ കാണാന്‍ കാവശേരിയിലെ വീട്ടിലെത്തിയത്. ഭര്‍ത്താവ് നടത്തുന്ന ഫാന്‍സി സ്റ്റോറിന്റെ കുടുസ്സു മുറിയില്‍ വാടയ്ക്ക് കഴിയുകയാണ് ഒരു മകളടങ്ങുന്ന കുടുംബം.
Story Highlights : suresh gopi will build home to sridevi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here