ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ കാണാതായത്. മരട് പൊലീസ് പെൺകുട്ടികളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ നിർമാണശാലയിൽ ജോലിക്ക് നിന്ന പെൺകുട്ടികളെയാണ് ചമ്പക്കര മഹിളാ മന്ദിരത്തിൽ എത്തിച്ചത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. രണ്ടാമത്തെ നിലയിലെ ഇരുമ്പ് ദണ്ഡിൽ സാരി കെട്ടി താഴേക്ക് ഇറങ്ങുകയായിരുന്നു പെൺകുട്ടികൾ. വൈകുന്നേരത്തിനുള്ളിൽ പെൺകുട്ടികൾ തിരികെയെത്തുമെന്നാണ് മഹിളാ മന്ദിരത്തിലെ സൂപ്രണ്ട് ബീന പറയുന്നത്. എന്നാൽ ഇത്തരത്തിൽ പെൺകുട്ടികൾ ഇടയ്ക്ക് ഇവിടം വിട്ട് പോകാറുണ്ടെന്നും ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷിക്കുമെന്നാണ് വിവരം.
അതേസമയം പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മഹിളാ മന്ദിരത്തിലെ അധികൃതർ ആരും പ്രതികരിക്കാൻ തയാറായിട്ടില്ല. ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. കുട്ടികൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ സംഭവത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Read Also : കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നു; എ വിജയരാഘവൻ
Story Highlights : Three girls missing chambakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here