മത സൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണം; സാംസ്‌കാരിക, സാഹിത്യ, സാമൂഹ്യ പ്രവർത്തകർക്ക് കത്തയച്ച് വി ഡി സതീശൻ

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സാംസ്‌കാരിക, സാഹിത്യ, സാമൂഹ്യ പ്രവർത്തകർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മത സൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്ന് വി ഡി സതീശൻ കത്തിൽ ആവശ്യപ്പെടുന്നു. വിവിധ മത വിശ്വാസികൾ തമ്മിലുള്ള ഐക്യം തകർക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തുന്നുവെന്നും കത്തിൽ പരാമർശിക്കുന്നു.
ഇതിനിടെ കർദിനാൾ ക്ലീമിസ് ബാവ വിളിച്ചു ചേർത്ത മതമേലധ്യക്ഷന്മാരുടെ യോഗം ആരംഭിച്ചു. എന്നാൽ ഒരു വിഭാഗം മുസ്‌ലിം സംഘടനകൾ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകൾ പങ്കെടുക്കില്ല. പാലാ ബിഷപ്പ് വിവാദ പ്രസ്‌താവന പിൻവലിച്ചതിന് ശേഷമാണ് ചർച്ച നടത്തേണ്ടതെന്ന് വിട്ടു നിന്ന സംഘടനകൾ വ്യക്തമാക്കി.
Read Also : കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നു; എ വിജയരാഘവൻ
അതേസമയം പ്രമുഖ മുസ്‍ലിം സംഘടനകൾ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കെഎൻഎം നേതാവ് ഹുസൈൻ മടവൂർ, അധ്യാപകൻ അഷ്‌റഫ് കടയ്ക്കൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സഭാ അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Read Also : ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
Story Highlights : V D Satheesan On Narcotic jihad controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here