Advertisement

സ്കൂൾ തുറക്കാൻ സർക്കാരുകളെ നിർബന്ധിക്കാനാകില്ല; തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങൾ: സുപ്രിം കോടതി

September 20, 2021
2 minutes Read

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിനായി നിർദേശം നല്കാൻ കഴിയില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും സുപ്രിം കോടതി നിർദേശിച്ചു.

തീരുമാനങ്ങളെടുക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും കോടതി മുന്നറിയിപ്പ് നൽകി. പല സംസ്ഥാനങ്ങളിലും ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട കോടതി കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് ചോദിച്ചു.

Read Also : സ്‌കൂളുകൾ തുറക്കാൻ എസ്‌സിഇആർടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിർദേശം. സ്കൂൾ തുറക്കുന്നതിൽ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

Read Also : സ്‌കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ കൃത്യമായി നടത്തും; പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ട്വന്റി ഫോറിനോട്

Story Highlights : Won’t interfere with States decisions on school reopening: Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top