Advertisement

പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി

September 21, 2021
Google News 1 minute Read

പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ബി.ജെ.പിയില്‍ നിന്ന് എം.പിയും എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ എം.പി. സുകാന്ത മജുംദാറിനോട് നേതൃത്വം ആവശ്യപ്പെട്ടു. പകരം ദിലീപ് ഘോഷിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇതുവരെ നാല് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ നിന്ന് തൃണമൂലില്‍ എത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ബാബുല്‍ സുപ്രിയോ ആണ് ഏറ്റവും ഒടുവില്‍ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. എം.എല്‍.എമാരായ സൗമന്‍ റോയ്, ബിശ്വജിത് ദാസ്, തന്മയ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് ബാബുലിന് മുന്‍പ് ബി.ജെ.പി വിട്ട് തൃണമൂല്‍ കൂടാരത്തിലെത്തിയത്.

Story Highlights : BJP’s Dilip Ghosh Dropped As Bengal Chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here