സാമൂഹിക തിന്മകളെ മതവുമായി ചേര്‍ത്തുവയ്ക്കുന്നത് സമൂഹത്തെ ദുര്‍ബലപ്പെടുത്തും; മുഖ്യമന്ത്രി

സാമൂഹിക തിന്മകളെ ഏതങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്ന പ്രവണത ഇന്നുമുണ്ട്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. CM pinarayi vijayan
‘സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നതും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തെ ഒരു പോലെ ദുര്‍ബലപ്പെടുത്തും.
പുരോഗമനപരമായും മതനിരപേക്ഷപരമായും ചിന്തിക്കാന്‍ ശേഷിയുള്ള തലമുറ ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ്. എന്നാല്‍ സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം ചേര്‍ത്തുവയ്ക്കുന്ന പ്രവണത ഉയര്‍ന്നുവരുന്നുണ്ട്. അതിനെ മുളയിലേ നുള്ളിക്കളയണം.
Read Also : എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ.കരുണാകരൻ്റെ ശൈലിയാണ് പിണറായിക്ക്; കെ.മുരളീധരൻ
അത്തരം പ്രവൃത്തികള്‍ തിന്മ ചെയ്യുന്നവര്‍ക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ല. പകരം അത് സമൂഹത്തിലെ വേര്‍തിരിവ് വര്‍ധിപ്പിക്കും. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തിന്റെ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : CM pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here