ഐപിഎല്‍ രണ്ടാംപാദത്തിലെ ആദ്യ മത്സരത്തിന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും

ഐപിഎല്‍ രണ്ടാംപാദത്തിലെ ആദ്യ മത്സരത്തിന് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്റെ എതിരാളി കെ എല്‍ രാഹുലാണ് ക്യാപ്റ്റൻ. ഇരുവരും തമ്മില്‍ കളിച്ച ആദ്യ മത്സരത്തിൽ സഞ്ജു സെഞ്ചുറി നേടി. പക്ഷെ രാജസ്ഥാന്‍ നാല് റണ്‍സിന് പരാജയപ്പെട്ടു.
ഇന്ന് ജയിക്കുന്നവര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളി അഞ്ചാമതെത്താം. ഇതുവരെ മൂന്ന് മത്സരങ്ങള്‍ ഇവര്‍ യുഎഇയില്‍ കളിച്ചു. ഇതില്‍ രണ്ട് തവണയും ജയം രാജസ്ഥാനൊപ്പമായിരുന്നു. 22 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12ലും രാജസ്ഥാനായിരുന്നു ജയം. 10 മത്സരങ്ങള്‍ പഞ്ചാബിനൊപ്പം ആയിരുന്നു.
Read Also : ഐപിഎൽ 2021: ബാംഗ്ലൂരിന് തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത
പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്ക്. ആറ് പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സാണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്ത് 10 പോയിന്റുമായി ഡൽഹിയും തൊട്ടു പിന്നാലെയുണ്ട്.
Story Highlight: ipl-2021-rajasthan-royals-vs-kings-punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here