സർക്കാരിന്റെ അതിഥികളായി തടവുകാരെ തീറ്റി പോറ്റുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി പറയണം; കെ സുധാകരൻ

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ അനധികൃത ഫോൺവിളി സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാം കേട്ടില്ലെന്ന ഭാവത്തോടെ പോകുന്ന അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരികളോട് ഇനി പറഞ്ഞിട്ട് കാര്യമില്ല. വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് മാത്രമേ പിണറായി പ്രതികരിക്കൂ. അത് ജനാധിപത്യ സംവിധാനത്തിൽ ഭരണാധികാരിക്ക് ചേർന്ന ഗുണമല്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി.
കൊടി സുനിയുടെ ഫോൺരേഖ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണം. ഭരണാധികാരികളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്. അങ്ങനെയുള്ളവരോട് പരാതി പറഞ്ഞിട്ടെന്ത് കാര്യമെന്നും സുധാകരൻ ചോദിച്ചു.
Read Also : ഐപിഎല്‍ രണ്ടാംപാദത്തിലെ ആദ്യ മത്സരത്തിന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും
ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് മാത്രമേ പിണറായി പ്രതികരിക്കൂ. അത് ജനാധിപത്യ സംവിധാനത്തിൽ ഭരണാധികാരിക്ക് ചേർന്ന ഗുണമല്ല. തടവുകാരിൽ വേർതിരിവ് പാടുണ്ടോ. സർക്കാരിന്റെ അതിഥികളായി തടവുകാരെ തീറ്റി പോറ്റുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി പറയണം. എൽഡിഎഫ് സർക്കാർ കൊടി സുനിയെ പോലുള്ളവർക്ക് ജയിൽ സുഖവാസ കേന്ദ്രമാക്കുകയാണ്. പാർപ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടിസുനിയെന്നും കെ.സുധാകരൻ പറഞ്ഞു.
അതേസമയം, വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺ വിളി വിവാദത്തിൽ സൂപ്രണ്ട് എ.ജി സുരേഷിനെതിരെ കർശന നടപടി വേണമെന്ന് ഉത്തര മേഖല ജയിൽ ഡിഐജി റിപ്പോർട്ട് നൽകി. കൊലക്കേസ് പ്രതി റഷീദ്, ടി.പി കേസ് പ്രതി കൊടി സുനി എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
Story Highlight: k-sudhakaran-against-cm-pinarayi-vijayan-on-kodi-suni-jail-phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here