Advertisement

ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി; ഡ്യുറൻഡ് കപ്പിൽ നിന്ന് പുറത്ത്

September 21, 2021
Google News 2 minutes Read
kerala blasters bengaluru durand

ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഡൽഹി എഫ്സിയോട് കീഴടങ്ങിയ ബ്ലാസ്റ്റേഴ്സ് ഇതോടെ ഡ്യുറൻഡ് കപ്പിൽ നിന്ന് പുറത്തായി. ഒരു സമനില കൊണ്ട് ബ്ലാസ്റ്റേഴ്സിന് ടൂർണമെൻ്റ് ക്വാർട്ടറിൽ എത്താൻ കഴിയുമായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഡൽഹി എഫ്സിയുടെ ജയം. വില്ലിസ് പ്ലാസയാണ് ഡൽഹിക്കായി ഗോൾ നേടിയത്. ദൗർഭാഗ്യവും മോശം ഗ്രൗണ്ടും മത്സര ഫലത്തിൽ നിർണായ സ്വാധീനം ചെലുത്തി. (kerala blasters bengaluru durand)

ചളി നിറഞ്ഞ ഗ്രൗണ്ടിലായിരുന്നു കളി. ഇത് താരങ്ങളുടെ പ്രകടനങ്ങളെ ബാധിച്ചു. കഴിഞ്ഞ മത്സരത്തിൽ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് ലഭിച്ചതിനാൽ അവർ ഇല്ലാതെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എങ്കിലും മികച്ച ചില അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. പക്ഷേ, ഗോൾ നേടാനായില്ല. ആദ്യ പകുതി ഗോൾരഹിത സമനില ആയെങ്കിലും 53ആം മിനിട്ടിൽ വില്ലിസ് പ്ലാസ ബ്ലാസ്റ്റേഴ്സ് ഗോൾവല തുളച്ചു. ചളിയിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം വഴുതി വീണത് മുതലെടുത്താണ് താരം സ്കോർ ചെയ്തത്. അവസാന മിനിട്ടുകളിൽ ബ്ലാസ്റ്റേഴ്സ് തുടരെ ആക്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. 88, 95 മിനിട്ടുകളിൽ കെപി രാഹുലും വിൻസി ബരെറ്റോയും തൊടുത്ത ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി മടങ്ങുകയായിരുന്നു.

Read Also : പുതിയ സീസണിലേക്കുള്ള കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്സ്

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെംഗളൂരു എഫ്സി ഇന്ത്യൻ നേവിയെ കീഴടക്കി. രണ്ട് ഗോളിനു പിന്നിൽ നിന്ന ബെംഗളൂരു 5-3 എന്ന സ്കോറിന് ആവേശജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പർ സബ്ബായി എത്തി ഒരു ഗോൾ നേടുകയും മറ്റൊന്നിനു വഴിയൊരുക്കുകയും ചെയ്ത മലയാളി താരം ലിയോൺ അഗസ്റ്റിനാണ് ബെംഗളൂരുവിന് ജയമൊരുക്കിയത്.

ജയത്തോടെ ഏഴ് പോയിൻ്റുമായി ബെംഗളൂരു ഗ്രൂപ്പ് ചാമ്പ്യന്മാരായി. ബെംഗളൂരുവിനൊപ്പം 4 പോയിൻ്റുള്ള ഡൽഹി എഫ്സിയും ക്വാർട്ടറിലേക്ക് മുന്നേറി.

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ദയനീയ തോൽവി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കളിക്കളത്തിൽ പരുക്കൻ പ്രകടനം നടത്തിയതിനെ തുടർന്ന് മൂന്ന് ചുവപ്പു കാർഡുകളും ബ്ലാസ്റ്റേഴ്സിനു ലഭിച്ചു.

Story Highlights : kerala blasters lost bengaluru fc durand cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here