Advertisement

രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തും; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

September 21, 2021
Google News 1 minute Read
night patrolling

സംസ്ഥാനത്ത് രാത്രികാല പട്രോളിങ് ശക്തിപ്പെടുത്താന്‍ ഡിജിപിയുടെ നിര്‍ദേശം. ക്രമസമാധാനപാലനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണ് നടപടി. ബീറ്റ് പട്രോളിങ്, നൈറ്റ് പട്രോളിങ്, ബൈക്ക് പട്രോളിങ് എന്നിവയ്ക്കായി സംഘങ്ങളെ നിയോഗിച്ചതായി ഡിജിപി അനില്‍കാന്ത് അറിയിച്ചു. night patrolling

രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ പട്രോളിങ് ശക്തമാക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ എസ്‌ഐമാര്‍ രാത്രികാല പട്രോളിങിന് പങ്കെടുക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശമുണ്ട്.പട്രോളിങ് പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരെയും സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും രാത്രികാല പട്രോളിങ്ങിനായി ഉപയോഗപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

Read Also : ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍; കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും ഡിജിപി സര്‍ക്കുലര്‍ ഇറക്കി. ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടിയെടുക്കാനും നിലവിലുള്ള കേസുകളില്‍ കര്‍ശന നടപടിയെടുക്കണമെന്നും ഡിജിപി അനില്‍കാന്ത് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

Story Highlights : night patrolling, DGP Anilkanth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here