Advertisement

രാജസ്ഥാനിലും അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം

September 21, 2021
1 minute Read

പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും ഭരണതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു.

രാജസ്ഥാനില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ പോലും പരിഗണിക്കാതെയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഇടപെടല്‍. പാര്‍ട്ടി കാര്യങ്ങള്‍ എല്ലാം സ്വയം ഏറ്റെടുത്ത് നിയന്ത്രിക്കുന്ന അവസ്ഥ. ഇത് ഹൈക്കമാന്‍ഡിന്റെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

സമീപകാലത്ത് കോണ്‍ഗ്രസിലെ സംഘടനാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് രാഹുല്‍ ഗാന്ധിയാണ്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് രാജി ഭീഷണി മുഴക്കിയപ്പോഴും അനുനയ നീക്കത്തിന് മുതിരാതെ പുതിയ മുഖ്യമന്ത്രിയെ നിയമിക്കുകയാണ് ചെയ്തത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി അധികാരത്തിലെത്തുകയും ചെയ്തു. ഹൈക്കമാന്‍ഡ് നിര്‍ദേശം മറികടന്നു നീങ്ങിയാല്‍ രാജസ്ഥാനിലും ‘പഞ്ചാബ്’ ആവര്‍ത്തിച്ചേക്കും.

Story Highlights : rajastan congress crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top