Advertisement

എയർ മാർഷൽ വി.ആർ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും

September 22, 2021
Google News 1 minute Read

എയർ മാർഷൽ വി.ആർ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും. എയർ ചീഫ്‌ മാർഷൽ ആർ.കെ.എസ്‌. ഭദൗരിയ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഈ മാസം 30 നാണ് ഭദൗരിയ സ്‌ഥാനമൊഴിയുന്നത്‌.

നിലവിൽ വ്യോമസേനാ ഉപമേധാവിയാണ് ചൗധരി.1982 ബാച്ച്‌ ഉദ്യോഗസ്‌ഥനായ ചൗധരി മിഗ്‌-29 വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്‌ധനാണ്‌. മിഗ്-29 ഉൾപ്പടെ നിരവധി യുദ്ധവിമാനങ്ങളുടെ പൈലറ്റാണ് വി.ആർ ചൗധരി. 3800 മണിക്കൂറിലധികം സമയം വിമാനം പറത്തിയ അനുഭവമുള്ള ചൗധരി വെസ്‌റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

വിശിഷ്‌ട സേവാ മെഡൽ, അതി വിശിഷ്‌ട സേവാ മെഡൽ, വായു സേനാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്‌. 1999 ലെ കാർഗിൽ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളയാളാണ് ചൗധരി.

Story Highlight: air-marshal-vr-chaudhari-appointed-as-next-iaf-chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here