എഎഫ്സി കപ്പ്: എടികെ മോഹൻ ബഗാന് കനത്ത തോൽവി

എഎഫ്സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ എടികെ മോഹൻ ബഗാന് കനത്ത പരാജയം. ഉസ്ബെകിസ്താൻ ക്ലബ് നസാഫ് എഫ്സിക്കെതിരെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെട്ടത്. ഹുസൈൻ നോർച്ചയേവ് നസാഫിനായി ഹാട്രിക്ക് നേടിയപ്പോൾ ഓയ്ബെക് ബൊസൊറോവ്, ഡോണിയർ നർസുലള്ളായേവ് എന്നിവരും നസാഫിനായി സ്കോർ ഷീറ്റിൽ ഇടം നേടി. ആറാം ഗോൾ പ്രിതം കോട്ടാലിൻ്റെ സെൽഫ് ഗോളായിരുന്നു. (atk mohun bagan afc)
കളിയുടെ സമസ്ത മേഖലകളിലും എടികെ പിന്നാക്കാം പോയി. ഗോൾ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാൻ അവർക്കായില്ല. നാലാം മിനിട്ടിൽ സെൽഫ് ഗോളിലൂടെ നസാഫ് ഗോൾ വേട്ട ആരംഭിച്ചു. 18, 21, 31 മിനുട്ടുകളിൽ ഗോളടിച്ച 19കാരനായ നോർച്ചയേവ് ഹാട്രിക്ക് തികച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഓയ്ബെക് ബൊസൊറോവും 71ആം മിനിട്ടിൽ ഡോണിയർ നർസുലള്ളായേവും ഗോൾ നേടിയതോടെ എടികെയുടെ പരാജയം പൂർണമായി.
Story Highlights: atk mohun bagan lost afc cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here