ആലുവയിൽ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൊവിഡ് വാക്‌സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമം. ആലുവ തല്യ്ക്ക് ആശുപത്രിയിൽ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. സംഭവത്തിൽ കൂട്ടമശേരി സ്വദേശി ലുക്കുമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൊലീസാണ് ഇയാളെ പിടികൂടിയത്.
Read Also : വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോൺവിളി; ജയിൽ സൂപ്രണ്ടിന് നോട്ടിസ്
ആലുവ താലൂക്ക് ആശുപത്രിയിൽ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബസാറിൽ വച്ചാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. അവിടെ നിന്നും രക്ഷപെട്ട ഇയാൾ ദേശത്ത് ഇറങ്ങി എയർപോർട്ട് ഭാഗത്തേക്ക് ഒരു ടാക്സിയിൽ രക്ഷപ്പെടുകയായിരുന്നു. കാർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
ആലുവ മാർക്കറ്റിൽ കശാപ്പ് ശാല നടത്തുന്ന വ്യക്തിയാണ് പിടിയിലായ ലുക്കുമാൻ എന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Story Highlights: Attempt to molest woman on bus in Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here