Advertisement

വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോൺവിളി; ജയിൽ സൂപ്രണ്ടിന് നോട്ടിസ്

September 22, 2021
Google News 1 minute Read
Notice to Jail Superintendent

വിയ്യൂർ ജയിലിലെ ഫോൺ വിളി വിവാദത്തിൽ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിന് കാരണം കാണിക്കൽ നോട്ടിസ്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജയിൽ മേധാവിയുടെ ഉത്തരവ്.

അതേസമയം, സംഭവത്തിൽ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ. സൂപ്രണ്ടിന്റെ ഓഫീസിൽ ഇരുന്ന് പോലും പ്രതികൾ ഫോൺ വിളിച്ചെന്നും ഇതിനായി സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഒത്താശ ചെയ്‌തെന്നും ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സൂപ്രണ്ട് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു എന്നതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ഡി.ഐ.ജി എം.കെ വിനോദ് കുമാർ ജയിൽ മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനു കൈമാറി.

Read Also : എപിഎൽ വിഭാഗത്തിന് കൊവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയ സംഭവം; സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി, ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്തിയത്.

വിയ്യൂർ ജയിലിൽ റഷീദ് അടക്കമുള്ളവർ സ്വൈര്യ വിഹാരം നടത്തിയെന്നും യഥേഷ്ടം ഫോൺകോളുകൾ നടത്തിയെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ നിന്ന് പ്രതികൾ ആരെയൊക്കെ വിളിച്ചന്നറിയാൻ പ്രത്യേക ഏജൻസി അന്വേഷിക്കണമെന്നാണ് ശുപാർശ.

Story Highlights: Notice to Jail Superintendent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here