വിരാട് കോലി വിറ്റ ലംബോർഗിനി കാർ കൊച്ചിയിൽ വിൽപ്പനയ്ക്ക്; വില 1.35 കോടി

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയുടെ വാഹനം കൊച്ചിയിൽ വിൽപനയ്ക്ക്. താരത്തിന്റെ ലംബോർഗിനി ഗല്ലാർഡോ സ്‌പൈഡറാണ് കൊച്ചിയിലെ ആഢംബര കാർ ഷോറൂമിൽ വിൽപനയ്‌ക്കെത്തിയത്.
കൊച്ചി കുണ്ടന്നൂരിലെ റോയൽ ഡ്രൈവ് ഷോറൂമിൽ എത്തിച്ചിരിക്കുന്നത്. പതിനായിരത്തോളം കിലോമീറ്റർ ഓടിച്ച ശേഷം കോലി വിറ്റ കാർ മറ്റൊരാൾ വാങ്ങുകയും മുംബൈയിൽ അയാളുടെ പക്കൽ നിന്ന് കൊച്ചിയിൽ എത്തിക്കുകയുമായിരുന്നു.
Read Also : സോഷ്യൽ മീഡിയയിൽ തരംഗമായി #pomonemodi
2013 മോഡൽ കാർ 2015 ലാണ് കോലി സ്വന്തമാക്കിയത്. വളരെ ചുരുങ്ങിയ കാലം മാത്രം ഉപയോഗിച്ച ശേഷം കോലി ഇത് മറ്റൊരാൾക്ക് വിൽപന നടത്തി. ഇതിന് ശേഷമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ കാർസിന്റെ കൊച്ചി കുണ്ടന്നൂരിലെ ഷോറുമിൽ കാർ എത്തിച്ചത്.
ഒരു കോടി 35 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഇന്ത്യൻ നായകൻ കോലിയുടെ വാഹനമായത് കൊണ്ട് തന്നെ നിരവധി പേരാണ് കാറ് കാണാൻ റോയൽ കാർസിന്റെ കൊച്ചിയിലെ ഷോറുമിൽ എത്തുന്നത്.
Story Highlight: car-used-by-virat-kohli-for-sale-in-kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here