Advertisement

സ്‌കൂളുകൾക്ക് മുന്നിൽ കൂട്ടം കൂടരുത്; രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റും: മുഖ്യമന്ത്രി

September 22, 2021
Google News 1 minute Read

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാലയങ്ങൾക്ക് മുന്നിൽ കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് ഗതാഗത സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും പ്രത്യേക പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് മാർഗരേഖ തയാറാക്കിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. മാര്‍​ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും നല്‍കും. അടുത്ത മാസം 20 ന് മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂൾ ബസുകൾ പരിശോധിക്കുമെന്നും പരിശോധിച്ച ശേഷം നൽകുന്ന സർട്ടിഫിക്കറ്റ് വാഹനങ്ങളിൽ കരുതണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

Read Also : പാലാ ബിഷപ്പിന്റെ പ്രസ്താവനയും വിവാദങ്ങളും നിർഭാഗ്യകരം; പ്രണയവും മയക്കുമരുന്നും മതവുമായി ബന്ധമില്ല: മുഖ്യമന്ത്രി

സ്കൂൾ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. ഒരു സീറ്റിൽ ഒരു കുട്ടി മാത്രമേപാടുള്ളുവെന്നും സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Read Also : മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനാവില്ല; കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി

CM Pinarayi vijayan about School opening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here