വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മാര്‍ഗരേഖ; ഒരു സീറ്റിൽ ഒരു കുട്ടിമാത്രം, നിന്ന് യാത്ര അനുവദിക്കില്ല

വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് മാർഗരേഖ തയാറാക്കിയെന്ന് മന്ത്രി ആന്റണി രാജു. മാര്‍ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും നല്‍കും. അടുത്ത മാസം 20 ന് മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂൾ ബസുകൾ പരിശോധിക്കുമെന്നും പരിശോധിച്ച ശേഷം നൽകുന്ന സർട്ടിഫിക്കറ്റ് വാഹനങ്ങളിൽ കരുതണമെന്നും മന്ത്രി നിർദേശിച്ചു.
സ്കൂൾ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. ഒരു സീറ്റിൽ ഒരു കുട്ടി മാത്രമേപാടുള്ളുവെന്നും സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
Read Also : സംസ്ഥാനത്ത് ഒരു അധ്യാപകൻ പോലും ഇല്ലാത്ത 54 ഹയർ സെക്കൻഡറി ബാച്ചുകൾ
ഇതിനിടെ സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാളെ മുതൽ പ്രവേശന നടപടികൾ തുടങ്ങും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനംകൊറോണ മാനദണ്ഡം കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയുടെ പ്രവേശന നടപടികൾപൂർത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്.
Read Also : സ്‌കൂളുകൾ തുറക്കാൻ എസ്‌സിഇആർടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്
Guidelines for the safe journey of students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here