Advertisement

‘റാണി റാണി റാണി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

September 22, 2021
1 minute Read

സയന്‍സ് ഫിക്ഷന്‍ രീതിയില്‍ അവതരിപ്പിക്കുന്ന സ്വതന്ത്ര ഹിന്ദി ചിത്രം റാണി റാണി റാണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തില്‍ തനിഷ്ത ചാറ്റര്‍ജിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും ഗായകനുമായ ആബിദ് അന്‍വറും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Read Also : ‘പുതുമുഖങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്, മുൻപ് ഇത്രയും എളുപ്പമായിരുന്നില്ല’: ആബിദ് അൻവറുമായി പ്രത്യേക അഭിമുഖം

രാജാറാം രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് ബസ്റ, അലക്സ് ഒ നെയില്‍, ഡാന്നി സുര, സ്മോക്കി സാഹോര്‍ എന്നിവരാണ് മറ്റ് കഥാാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അണിയറ പ്രവര്‍ത്തകരില്‍ അധികവും ഹോളിവുഡില്‍ നിന്നുള്ളവരാണ്. അടുത്ത മാസം നടക്കുന്ന ഡിഎഫ്ഡബ്ല്യു സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍, എന്‍വൈസി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വഴിയും ചിത്രം പ്രദര്‍ശനത്തിനെത്തും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top